റമദാനു ശേഷം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, June 14, 2018

റമദാനു ശേഷം

റമദാനു ശേഷം
DOWNLOAD PDF 
മക്കയില്‍ ഒരു സ്ത്രീയുണ്ടായിരുന്നു; രീഥ ബിന്‍ത് സഅദ്‌ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. രാവിലെ മുതല്‍ അവര്‍ നൂല്‍ നൂല്‍ക്കും. നല്ല ശക്തിയും ഉറപ്പുമുള്ള രീതിയിലായിരുന്നു അവര്‍ നൂല്‍ നൂറ്റിരുന്നത്. എന്നാല്‍ വൈകുന്നേരമായാല്‍ ഓരോ ഇഴകളായി അവര്‍ അത്അഴിച്ചു കളയുകയും ചെയ്യും. ചെയ്തതു മുഴുവന്‍ നിമിഷനേരം കൊണ്ട് ഉടച്ചുകളയുമെന്നര്‍ത്ഥം. നമ്മുടെ നാറാണത്ത് ഭ്രാന്തന്റെ ഒരു വകഭേദം.
ആ സ്ത്രീകഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: “വളരെ ബലത്തില്‍ നൂല്‍ നൂറ്റശേഷം സ്വയം പല ഇഴകളായി അഴിച്ചുകളഞ്ഞ സ്ത്രീയെപോലെ നിങ്ങളാവരുത്”* (അന്നഹ്ല്‍ - 92)

വിശ്വാസിയുടെ മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു കടന്നുവന്ന റമദാന്‍ കടന്നുപോവുന്ന ഈ വേളയില്‍ ഈ ചരിത്രകഥക്ക് ഏറെ പ്രസക്തിയുണ്ട്.

എത്ര സന്തോഷത്തോടെയാണ്
നാം റമദാനെ എതിരേറ്റത്. നമ്മുടെ മനസ്സും ശരീരവും ശുദ്ധമാക്കി റമദാനിലൂടെ നാം സഞ്ചരിച്ചിച്ചു. നിസ്കാരങ്ങള്‍ കൃത്യസമയത്ത് ജമാഅതതായി നിസ്കരിച്ചു. ഖുര്‍ആന്‍ ഓതി. സകാത്തും സദഖയും നല്‍കി. അല്ലാഹുവിനോട് കൂടുതല്‍ അടുത്തു. മറ്റുള്ളവനെക്കുറിച്ച് ഇഷ്ടമില്ലാത്തതും ഇല്ലാത്തതും പറയുന്നത് നിറുത്തി. ഒരു മാസംകൊണ്ട് ജീവിതത്തിന്റെ നിഖില മേഖലകളിലും മാറ്റം വരുത്തി.

ശവ്വാല്‍ പിറ കാണുന്നതോടെ നാം ഈദ്‌ ആഘോഷത്തിലേക്ക്‌ നീങ്ങാനിരിക്കുകയാണ്. സകാത്ത്‌ അല്‍-ഫിത്വര്‍ നല്‍കി പെരുന്നാള്‍ നിസ്കാരം കൂടി കഴിയുന്നതോടെ നാം ഇതുവരെ നേടിയെടുത്ത ഈ മതകീയ ഊര്‍ജ്ജം ഇനി ഊര്‍ന്നൊലിക്കാന്‍ തുടങ്ങും. അടുത്ത ഒരു വര്‍ഷത്തേക്കായി സംഭരിച്ച ഈ ദൈവിക ഊര്‍ജ്ജം നാം നിലനിറുത്താന്‍ നമുക്ക് സാധിക്കാറുണ്ടോ.(islamonweb.net)

No comments:

Post a Comment